
വലിയ പള്ളിയുടെ തെക്കുവശത്തെ ഭിത്തിയോട് ചേർന്ന് പുറത്തുള്ള ഒരു ചെറിയ മുറിയിലാണ് മാമ്മോദീസ കല്ല് സ്ഥാപിച്ചിരിക്കുന്നത്.ഇത്രയും വലിപ്പമുള്ള ഒരു മാമ്മോദീസ കല്ല് കേരളത്തിൽ അപൂർവമാണ്. വൃത്താകൃതിയിലുള്ള ഈ കൽത്തൊട്ടിയിൽ വെള്ളം നിറച്ചാൽ ശിശുക്കളെ അതിൽ മുഴുവനായും മുക്കി മാമ്മോദീസ നല്കാം . പ്രസ്തുത മാമ്മോദീസത്തൊട്ടിയുടെ പുറം വശത്ത് ചുറ്റിനും കരിങ്കല്ലിൽ കൊത്തിയ ചിത്രവേലകൾ കാണാം. ജോർദ്ദാൻ നദിയിൽ ക്രിസ്തു യോഹന്നാനിൽ നിന്നും മാമ്മോദീസ സ്വീകരിക്കുന്നതാണ് അവയിലൊന്ന്. മദ്ധ്യ ത്തിൽ ജീവന്റെ വൃക്ഷമായ കുരിശ്.മറുവശത്ത് ശിശുവിനെ കൈയിലേന്തുന്ന മാതാവ്. 1456-ൽ നിർമ്മിച്ച
പള്ളിയോട് അനുബന്ധിച്ചാണ് ഈ മാമോദീസത്തൊട്ടിയും സ്ഥാപിച്ചത് .



- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM