
ഈ പള്ളിമണി പഞ്ചലോഹനിർമിതമാണ്.ഇതിൽ 1647 എന്ന സംഖൄമാത്രം രേഖപ്പെടുത്തിയിട്ടുണ്ട്.കടുത്തുരുത്തി പോ൪ട്ടുഗീസ് ആധിപതൄത്തിലായിരുന്നപ്പോൾ അവർ പോ൪ട്ടുഗീസ്-ൽ നിന്നും കൊണ്ടുവന്നതാണ് ഈ പള്ളിമണി.1647 എന്നത് പള്ളിമണിയുടെ നി൪മാണ കാലമാണ്.കിഴക്കൻ കാറ്റു അനുകൂലമായി വീശുമ്പോൾ പണ്ട് വളരെ അകലങ്ങളിൽ പോലും ഈ മണിയുടെ നാദം കേൾക്കാമായിരുന്നു

വലിയ പള്ളിയുടെ തെക്കുവശത്തെ ഭിത്തിയോട് ചേർന്ന് പുറത്തുള്ള ഒരു ചെറിയ മുറിയിലാണ് മാമ്മോദീസ കല്ല് സ്ഥാപിച്ചിരിക്കുന്നത്.ഇത്രയും വലിപ്പമുള്ള ഒരു മാമ്മോദീസ കല്ല് കേരളത്തിൽ അപൂർവമാണ്.വൃത്താകൃതിയിലുള്ള ഈ കൽത്തൊട്ടിയിൽ വെള്ളം നിറച്ചാൽ ശിശുക്കളെ അതിൽ മുഴുവനായും മുക്കി മാമ്മോദീസ നല്കാം.

ക്നാനായക്കാർ മലയാളക്കരയിൽ കുടിയേറിയതിന്റെ പതിനാറാം ശതാബ്ദി(എ .ഡി. 345-1945 ) സ്മാരകം .



- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM