കുടുംബങ്ങളിൽ ആരംഭിക്കുന്ന വിശ്വാസപരിശീലനം മതബോധനക്ലാസ്സുകൾവഴി പരിപോഷിപ്പിക്കപ്പെടുന്നു.
ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ വനിതാവിഭാഗമാണ് ക്നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ (കെ. സി. ഡബ്ള്യൂ. എ.). ബഹു. മാത്യു ഇളപ്പാനിക്കൽ അച്ചൻ വികാരിയായിരിക്കെ 1998-ൽ കെ. സി. ഡബ്ള്യൂ. എ.യുടെ ഒരു യൂണിറ്റ് ഇവിടെ സ്ഥാപിച്ചു.
കെ.സി.വൈ.എൽ ഒരു യുവജന സംഘടനയാണ്
K. C. C
കോട്ടയം മിസത്തിന്റെ വികാരി അപ്പസ്തതോലിക്കയായിരുന്ന കാർലോസ് ലവീഞ്ഞ് മെത്രാൻ 1895 ജനുവരി 31-ന് പുറപ്പെടുവിച്ച കല്പ്പന പ്രകാരം കടുത്തുരുത്തി വലിയപള്ളിയിൽ മൂന്ന്നോമ്പ് ആചരണത്തോടൊപ്പം മാതാവിന്റെ ദർശനത്തിരുനാൾ ആഘോഷിക്കുന്നു.
L.P. ക്ലാസ്സുകളിൽ ഉള്ള കുട്ടികൾക്ക് അധ്യാത്മിക പരിശീലനത്തിനും സംഘടനാ പ്രവർത്തനത്തിനുമുള്ള ആദ്യ വേദി ആണ് തിരുബാലസഖ്യം
. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവനപ്രസ്ഥാനമാണ് " കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി" (കെ.എസ്. എസ്.എസ്.). പിന്നോക്കാവസ്ഥയിൽ കഴിയുന്നവർക്ക് ശക്തി നൽകുക, അവരുടെ വിവേകശേഷിയറിഞ്ഞു തങ്ങൾ വസിക്കുന്ന പ്രദേശത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടി പ്രയത്‌നിക്കുവാൻ പരിശീലിപ്പിക്കുക, അതുവഴി സ്വയംപര്യാപ്തതയും ആത്‌മവിശ്വാസവും ഉള്ള പൗരന്മാരായി വളരുവാൻ സഹായിക്കുക തുടങ്ങിയവയാണ് കെ.എസ്. എസ്.എസ്. ന്റെ ദൗത്യം. സ്വയം വളർന്നു വലുതാകുകയെന്നാൽ സാമ്പത്തിക വളർച്ച മാത്രമല്ല, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ സമഗ്രമായ വളർച്ച കൂടിയാണ്.
ബഹു. മാത്യു മാവേലിൽ അച്ചൻ വികാരിയായിക്കുമ്പോൾ 1986-ൽ "മിഷനറി അസോസിയേഷൻ ഓഫ് ദ് ക്നാനായ ലെയ്റ്റി" എന്ന സംഘടന ഈ ഇടവകയിൽ സ്ഥാപിതമായി. ഈ സംഘടനയുടെ മദ്ധ്യസ്ഥൻ വി. പത്താം പീയൂസാണ്. 1997 ജൂൺ മുതൽ ഇത് "ക്നാനായ ലെയ്റ്റി" എന്നറിയപ്പെടാൻ തുടങ്ങി.
- മൂന്നുനോമ്പ് തിരുനാള് 2016 Jan 17, 07:00 AM