
This association is engaged in social welfare and service activities within the locality.
പാരീസിൽ സ്ഥാപിതമായ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ഒരു ആഗോള സംഘടനയാണ്. ഇന്ത്യയിൽ 1852-ൽ പോണ്ടിച്ചേരിയിലാണ് ആദ്യശാഖ ഉടലെടുക്കുന്നത്. കടുത്തുരുത്തി വലിയപള്ളിയിൽ 1950ജൂൺ 10-ന് ഈ സംഘടനയുടെ ശാഖ സ്ഥാപിച്ച് പ്രവർത്തനം നടത്തിവരുന്നു.നിർദ്ധനരും നിരാലംബരുമായവക്ക് ചികിത്സ, വിദ്യാഭാസം, വിവാഹം, ഭാവനപുനരുദ്ധാരണം തുടങ്ങിയ ജീവകാരുണ്യപ്രവത്തനങ്ങൾക്കായി സാമ്പത്തികസഹായം നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്‌ഷ്യം. കൂടാതെ ദത്തുകുടുംബങ്ങൾ, ദത്തുകുടുംബസന്ദർശനം, രോഗീസന്ദർശനം തുടങ്ങി ഒട്ടേറെ കാര്യങ്ങളും ഈ സംഘടനയുടെ ലക്ഷ്യങ്ങളിൽപ്പെട്ടവയാണ്. എല്ലാ ഞായറാഴ്ചയും ആദ്യത്തെ വി. കുർബാനയ്ക്കുശേഷം യോഗം ചേർന്ന് രഹസ്യപ്പിരിവ് നടത്തി സാമ്പത്തികസമാഹരണം നടത്തുന്നു.



- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM