
It is an association for the further spiritual growth of children who have received the first Holy Communion.
പുണ്യചരിതയായ അൽഫോൻസാമ്മയുടെ ജീവിതവിശുദ്ധികൊണ്ട് പ്രസിദ്ധവും "ഭാരതലിസ്യു" എന്നറിയപ്പെടുന്നതുമായ ഭരണങ്ങാനത്ത് 1947 ഒക്ടോബർ 3-ന് സ്ഥാപിതമായ ബാലജനസഖ്യമാണ് ചെറുപുഷ്പമിഷൻലീഗ്. "സ്നേഹം, ത്യാഗം, സേവാ, സഹനം" എന്ന മുദ്രാവാക്യത്തിന്റെ ജയാരവങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചുയരുവാൻ കാരണഭൂതരായവരിൽ പ്രധാനികളാണ് ബഹു.ജോസഫ് മാലിപ്പറമ്പിലച്ചനും ചെറുപുഷ്പമിഷൻലീഗിന്റെ തലച്ചോറായ പുല്ലാട്ടുകുന്നേൽ പി. സി. അബ്രാഹവും പ്രസിദ്ധവാഗ്മിയായ ബഹു. മോൺ. പീറ്റർ ഊരാളിലും.
1948-ൽ തന്നെ ചെറുപുഷ്പമിഷൻലീഗിന്റെ ഒരു ശാഖ കടുത്തുരുത്തി വലിയപള്ളിയിൽ സ്ഥാപിതമായി. ചെറുപുഷ്പമിഷൻലീഗിന്റെ പ്രഥമ രൂപതാ ഓഫീസും കടുത്തുരുത്തിയിലായിരുന്നു.
1968-ൽ കടുത്തുരുത്തിയിൽവച്ചു നടന്ന സംസ്ഥാനവാർഷികം പുതുമ നിറഞ്ഞതായിരുന്നു. കേരളത്തിലെ മുഴുവൻ മിഷൻലീഗ് പ്രവർത്തകർക്കും വേണ്ടി മൂന്നു ദിവസം നീണ്ടുനിന്ന ഒരു ക്യാമ്പ് ആദ്യമായി നടത്തപ്പെട്ടതും ഇവിടെവച്ചായിരുന്നു.
ലക്‌ഷ്യം: പ്രേഷിതപ്രവർത്തനം, വ്യക്തിത്വവികസനം, ദൈവവിളിപ്രോത്സാഹനം.
ആപ്തവാക്യം: ഭാരതമേ, നിന്റെ രക്ഷ നിന്റെ സന്താനങ്ങളിൽ.



- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM