പരിശുദ്ധ കർമ്മലമാതാവിന്റെ ''കൊമ്പരീയത്തിരുനാൾ'' കടുത്തുരുത്തി വലിയപള്ളിയിൽവച്ച് മൂന്നുനോമ്പിന്റെ ദിവസങ്ങളിൽ ആണ്ടുതോറും ആഘോഷിക്കണമെന്നു നിശ്ചയിച്ച് കോട്ടയം മിസ്സത്തിന്റെ വികാരി അപ്പസ്‌തോലിക്കയായിരുന്ന എത്രയും പെരിയ ബഹു. ഈശോസഭയിലെ കാർലോസ് ലവീഞ്ഞു മെത്രാൻ 1895ജനുവരി 31-ന് പുറപ്പെടുവിച്ച കല്പനപ്രകാരം കടുത്തുരുത്തി വലിയപള്ളിയിൽ ദർശനസമൂഹം സ്ഥാപിതമായി.
ഈ സമൂഹത്തിന്റെ സുപ്പീരിയർ കോട്ടയം അതിരൂപതയുടെ അഭി. മെത്രാപ്പോലീത്തായും കപ്ലോൻ ഈ പള്ളിയുടെ ബഹു. വികാരിയും ആയിരിക്കും.
മൂന്നുനോമ്പുതിരുനാൾ ഏറ്റെടുത്തുനടത്തുവാൻ ആഗ്രഹിക്കുന്ന വിശ്വാസിയുടെ അപേക്ഷപ്രകാരം അതാതുവർഷത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള ആളോ അല്ലെങ്കിൽ ദർശനസമൂഹാംഗങ്ങളിൽനിന്ന് കുറിയിട്ട്, കുറി ലഭിക്കുന്ന ആളോ ആയിരിക്കും തിരുനാൾ പ്രസുദേന്തി.
ദരിദ്രരെയും, വിധവകളെയും, വിഭാര്യരെയും സംരക്ഷിക്കുക, പള്ളിയിലെ തിരുനാൾ നടത്തുന്നതിൽ സഹകരിക്കുക, വി. കുർബാനയിലും മൃതസംസ്കാരചടങ്ങുകളിലും സജീവമായി സംബന്ധിക്കുക, പരസ്യാരാധന നടത്തുക തുടങ്ങിയവയാണ് ഈ സമൂഹത്തിന്റെ പ്രധാന കർത്തവ്യങ്ങൾ.
ഈ സമൂഹത്തിൽ ആദ്യകാലത്ത് പുരുഷന്മാർ മാത്രമേ അംഗങ്ങളായിരുന്നുള്ളു. എന്നാൽ ബഹു. മാത്യു എടാട്ട് അച്ചൻ വികാരി ആയിരുന്ന കാലഘട്ടത്തിൽ 13/01/2002 ഞായറാഴ്ച 65-ഓളം വനിതകൾക്കുകൂടി സ്ഥാനചിഹ്നങ്ങൾ നൽകി ദർശനസമൂഹത്തിൽ അംഗങ്ങളാക്കി.
പുരുഷന്മാരും സ്ത്രീകളുമായി ആണ്ടുതോറും കൂടുതൽ പേർ ഈ സമൂഹത്തിൽ അംഗങ്ങളായിച്ചേരുന്നു.
ഈ സമൂഹത്തിന്റെ ഇപ്പോഴത്തെ ജെമ്മദോർ: ബിനു കുര്യൻ, അച്ചിറത്തലക്കൽ
- മൂന്നുനോമ്പ് തിരുനാള് 2016 Jan 17, 07:00 AM