
KCC is a Laity Organisation under the Archeparchy of Kottayam.
കോട്ടയം രൂപതാ ജോയിന്റ് സെക്രട്ടറിയായിരുന്ന അമ്പലത്തുങ്കൽ ഇട്ടിസാറും ഓർഗനൈസിംഗ് സെക്രട്ടറി വെട്ടുപാറപ്പുറത്ത് എബ്രഹാമും മുൻകൈയെടുത്ത് 1938-ൽ "ക്നാനായ കത്തോലിക്കാ മഹാജനസഭ" എന്ന സംഘടനയുടെ ഒരു യൂണിറ്റ് കടുത്തുരുത്തി വലിയപള്ളിയിൽ സ്ഥാപിച്ചു. ആദ്ധ്യാത്‌മികജീവിതം കരുപ്പിടിപ്പിക്കുന്നതിലും സമുദായത്തനിമ നിലനിർത്തുന്നതിലും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ നിലവാരം ഉറപ്പുവരുത്തുന്നതിലും ഈ സംഘടന നേതൃത്വം കൊടുത്തു. ഈ സംഘടനയാണ് പിന്നീട് "ക്നാനായ കത്തോലിക്കാ കോൺഗ്രസ്" ആയി മാറിയത്.
ക്നാനായസമുദായവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളെപ്പറ്റിയുള്ള ചർച്ചകൾ, സമ്മേളനങ്ങൾ, കൂട്ടായ്മകൾ, മാസയോഗങ്ങൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ ഇവയെല്ലാം ഈ സംഘടന കാലോചിതമായും കർമ്മോന്മുഖമായും നടത്തുന്നു.



- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM